|    Jan 20 Fri, 2017 3:29 pm
FLASH NEWS

അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 27th November 2015 | Posted By: SMR

കൊടുങ്ങല്ലൂര്‍: വിനോദയാത്രയ്ക്കിടെ മദ്യലഹരിയില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെയും തടയാന്‍ ശ്രമിച്ച അധ്യാപകനെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി മനോജ്, വി കെ രാഗേഷ് എന്നിവര്‍ക്കെതിരേയാണ് നടപടി. വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ മനോജിനെ ഒരുമാസത്തേക്കും ഇതു തടയാന്‍ ശ്രമിച്ച രാഗേഷിനെ 15 ദിവസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഈ മാസം 20നാണ് സ്‌കൂളില്‍നിന്ന് വിനോദയാത്ര പോയത്. യാത്രയ്ക്കിടെ മനോജ് മദ്യലഹരിയില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച രാഗേഷിനെ മനോജ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെയും സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക