|    Sep 25 Tue, 2018 5:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അധ്യാപകര്‍ക്ക് തൊഴില്‍ അരക്ഷിതത്വം ഉണ്ടാക്കരുതെന്ന് സുപ്രിംകോടതി

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അധ്യാപകര്‍ക്കും ലക്ചറര്‍മാര്‍ക്കും തൊഴിലില്‍ അസ്ഥിരത ഉണ്ടാക്കരുതെന്ന് സുപ്രിംകോടതി. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച അധ്യാപകര്‍ക്ക് അവരുടെ തൊഴിലില്‍ അരക്ഷിതത്വം സൃഷ്ടിക്കരുതെന്നാണു ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. അധ്യാപക സേവനവുമായി ബന്ധപ്പെട്ട് അഹല്യ എ സംതനി, മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 1976 മുതലുള്ള തന്റെ ശമ്പളം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരജിക്കാരി നല്‍കിയ അപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss