|    Aug 24 Thu, 2017 10:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം ഇന്ന്; ഹാജരാവാത്തവര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു  വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍തല പരിശീലനം ഇന്ന് നടക്കും. എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഹാജരാവാത്തവര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. ഹാജരാവാത്തവരുടെ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍ സമാഹരിച്ച് ഏഴിന് വൈകീട്ട് അഞ്ചിനകം ഇ മെയില്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ഡിപിഐ അറിയിച്ചു. പൊതു വിദ്യാലയങ്ങളിലെ പഠനമികവ് ഉയര്‍ത്തുന്നതിന് സാങ്കേതികവിദ്യയുടെ  സഹായത്തോടെ പാഠ്യപദ്ധതി കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാനുള്ള പരിശീലനമാണ് നടക്കുക. അതേസമയം, ഇന്നു നടക്കുന്ന ക്ലസ്റ്റര്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരി ഗോവിന്ദന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇന്ന്് അവധി ദിവസമാണ്.  അവധി ദിവസം ജോലിക്കെത്താത്തവര്‍ക്കെതിരേ എങ്ങിനെ നടപടിയെടുക്കും. ഡിപിഐ നടപടി നിയമവിരുദ്ധമാണ്. ഡിപിഐ പുറത്തിറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നും ഭീഷണിക്കുമുമ്പില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക