|    Mar 25 Sat, 2017 9:23 am
FLASH NEWS

അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം; കൊടിയമ്മ സ്‌കൂള്‍ അനാഥാവസ്ഥയില്‍

Published : 29th August 2016 | Posted By: SMR

കുമ്പള: അധ്യയന വര്‍ഷാരംഭത്തില്‍ 12 അധ്യാപകര്‍ ഉണ്ടായിരുന്ന കുമ്പള കൊടിയമ്മ ഗവ. യുപി സ്‌കൂളിള്‍ കൂട്ട സ്ഥലം മാറ്റം. ഇതോടെ സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. വര്‍ഷം തോറും കുട്ടികള്‍ കുറഞ്ഞു വരുന്ന സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലായി 190 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
അഞ്ചു മുതല്‍ ഏഴുവരെ രണ്ട് ഡിവിഷന്‍ വീതമുണ്ട്. പ്രധാനാധ്യാപകനും ക്ലര്‍ക്കും ഉള്‍പ്പടെ പതിമൂന്ന് സ്റ്റാഫാണ് വേണ്ടത്. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 12 പേരുണ്ടായിരുന്നു. എന്നാല്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ കൂട്ട സ്ഥലംമാറ്റം നല്‍കിയതോടെ കഴിഞ്ഞ ആറ് മുതല്‍ ഇവിടെ പഠനം മുടങ്ങിയിരിക്കുകയാണ്. ഏഴു പേര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
മാറ്റം ലഭിച്ച സ്ഥലങ്ങളില്‍ ചാര്‍ജെടുക്കാന്‍ നാളെ വരെ സമയമുണ്ടായിട്ടും അധ്യാപകരെല്ലാം പെട്ടെന്ന് തന്നെ ഒഴിഞ്ഞു പോവുകയായിരുന്നു. എന്നാല്‍ പുതുതായി ട്രാന്‍സ്ഫര്‍ വാങ്ങിയെത്തിയ രണ്ട് പേര്‍ ശനിയാഴ്ച സ്‌കൂളിലെത്തി. മാസം അവസാനിക്കും മുമ്പ് ഒരാള്‍ കൂടി എത്തുമെന്നും അടുത്ത മാസം മുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകര്‍ കൂടി ഉണ്ടാകുമെന്നും നിലവിലുള്ള അധ്യാപകര്‍ പറയുന്നു.
പ്രധാനാധ്യാപകനില്ലാത്തതിനാല്‍ ഈ അധ്യയന വര്‍ഷത്തില്‍ പുതിയ പിടിഎ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടില്ല. പഴയ കമ്മിറ്റി തന്നെയാണ് കാര്യങ്ങള്‍ നോക്കുന്നത്. ഈ വര്‍ഷം കുട്ടികള്‍ക്ക് യൂനിഫോം വിതരണം ചെയ്തിട്ടില്ല.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക