|    Jun 26 Mon, 2017 10:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കും: മന്ത്രി രവീന്ദ്രനാഥ്

Published : 31st October 2016 | Posted By: SMR

കണ്ണൂര്‍: കേരളത്തിലെ ഒന്നുമുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകര്‍ക്കും ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കുമെന്നും ഇതിനുള്ള പരിശീലന പരിപാടി ആരംഭിച്ചതായും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കണ്ണൂര്‍ ഗവ. മെന്‍ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകള്‍ പറയാനെങ്കിലും വിദ്യാര്‍ഥികള്‍ പഠിക്കണം. ഇത് മൂന്നും എല്ലാ അധ്യാപകരെയും പഠിപ്പിക്കും. അതിലൂടെ വിദ്യാര്‍ഥികളെയും. വിദ്യാലയങ്ങള്‍ ത്രിമാനത്തില്‍നിന്ന് പിന്നിട്ട് ചതുര്‍മാന സംവിധാനങ്ങള്‍ നടപ്പാക്കും. സംസ്ഥാനത്തെ എട്ടുമുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും രണ്ടുവര്‍ഷത്തിനകം ഹൈടെക് സംവിധാനത്തിലേക്ക് ഉയര്‍ത്തും. രണ്ടാംഘട്ടത്തില്‍ യുപി വിഭാഗത്തിലും ഹൈടെക് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക