|    Jul 27 Thu, 2017 2:30 pm
FLASH NEWS

അധ്യാപകരുടെ പുനര്‍വിന്യാസം; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് ഭീഷണിയാവുന്നു

Published : 24th September 2016 | Posted By: SMR

പൂച്ചാക്കല്‍: എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കുന്നത് പിഎസ്‌സി ഉദ്യോഗര്‍ഥികള്‍ക്ക് ഭീഷണിയാവുന്നു. പിഎസ്‌സി റാങ്ക് പട്ടികയില്‍ നിലവിലില്ലാത്ത വിഷയങ്ങളിലെ അധ്യാപക ഒഴിവുകളാണ് പുനര്‍ വിന്യാസത്തിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് നികത്താന്‍ ഉത്തരവിറക്കിയത്.
സാമൂഹ്യശാസ്ത്രം, ഗണിതം, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒക്ടോബറില്‍ പിഎസ്‌സി പരീക്ഷ നടത്താനിരുന്നതാണ്.
ഹൈസ്‌കൂള്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്കുള്ള ഈ ഒഴിവുകളില്‍ സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിച്ചത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എച്ച്എസ്എ ഫിസിക്കല്‍ തസ്തികയിലേക്ക് പിഎസ്‌സി രണ്ടാഴ്ച മുമ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിലും നിപവധി ഉദ്ദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിടുണ്ട്. എന്നാല്‍ യുപി സ്‌കൂള്‍ അസിസ്റ്റന്‍ഡ് പരീക്ഷക്ക് 2014ലാണ് പിഎസ്‌സി വിജ്ഞാപനം ഇറക്കിയത്.
എന്നാല്‍ ഇതിന്റെ പരീക്ഷാ തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബിഎഡും മറ്റ് അധ്യാപക യോഗ്യത പരീക്ഷ പാസായ നിപവധി പേര്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നുണ്ട്. മാത്രമല്ല ഇവര്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ദിവസവേതനടിസ്ഥാനത്തില്‍ ജോലിനോക്കുന്നുമുണ്ട്. എന്നാല്‍ പുനര്‍വിന്യാസം ഉദ്ദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക