|    Aug 21 Mon, 2017 10:21 am
Home   >  Todays Paper  >  page 10  >  

അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലന ബഹിഷ്‌കരണം ഗൗരവതരം : മന്ത്രി

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കുന്ന  ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ചില അധ്യാപകര്‍ രംഗത്തുവന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന്്് മന്ത്രി സി രവീന്ദ്രനാഥ്. തികച്ചും അപ്രസക്തമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള ക്ലസ്റ്റര്‍ ബഹിഷ്‌കരണം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനാണെന്നും  മന്ത്രി പറഞ്ഞു. 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിനും സ്‌കൂളുകളില്‍ കെട്ടിട നിര്‍മാണത്തിനുമായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. മികവുള്ള വിദ്യാലയങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും എന്ന രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷ യാഥാര്‍ഥ്യമാക്കുന്ന വിധത്തിലാണ്  ഐടി അടക്കം വിവിധ വിഷയങ്ങളില്‍ വിദഗ്ധ പരിശീലന പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.   വിദ്യാഭ്യാസ മേഖലയില്‍ ആദ്യമായി തയ്യാറാക്കുന്ന ചോദ്യപോര്‍ട്ടലിന്റെ പരിശീലനംകൂടി നല്‍കുന്നതിനുള്ള ക്ലസ്റ്റര്‍ യോഗം ബഹിഷ്‌കരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ മേഖലയിലെ  ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളത്. ഈ സാഹചര്യത്തില്‍ ബഹിഷ്‌കരണാഹ്വാനം തള്ളിക്കളയണമെന്നും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി നാളെ നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക