|    Jul 18 Wed, 2018 12:23 pm
FLASH NEWS

അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം : വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാവുന്നുവെന്ന് പിടിഎ

Published : 26th September 2017 | Posted By: fsq

 

കല്‍പ്പറ്റ: അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതായി പരിയാരം ഗവ.ഹൈസ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സ്‌കൂള്‍ മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ അധ്യാപകരുടെ ഇടക്കിടെയുള്ള സ്ഥലംമാറ്റം കഴിഞ്ഞ അധ്യയനം വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷാഫലം മോശമാകാനിടയാക്കി. ആറ് ഡിവിഷനുളള സ്‌കൂളില്‍ ആകെ ഏഴ് അധ്യാപകരാണ് ഹൈസ്‌കൂളിലുള്ളത്. വര്‍ഷത്തില്‍ മൂന്ന് അധ്യാപകനെ പരീക്ഷിക്കേണ്ട അവസ്ഥയുമുണ്ടായി. കണക്ക് അധ്യാപകന്‍ സെപ്തംബര്‍ അവാസനവാരം സ്ഥലം മാറിപോകുകയും, പകരം വന്ന അധ്യാപിക ലീവില്‍ പോകുകയും പകരം ദിവസവേനത്തിന് അധ്യാപകനെ നിയമിക്കുകയുമായിരുന്നു. ഈ വിഷയത്തിലും മൂന്ന് അധ്യാപകരാണ് ഒരു വര്‍ഷം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചത്. പഠന നിലവാരം ചര്‍ച്ച ചെയ്യുന്നതിന് പിടിഎ സ്റ്റാഫ് സംയക്ത യോഗം ചേരുകയും റിസല്‍ട്ട് മോശമാകാന്‍ കാരണം അധ്യാപകരുടെ സ്ഥലം മാറ്റമാണെന്ന് കണ്ടെത്തിയിരുന്നു.  ഈ അധ്യായന വര്‍ഷം ഫെബ്രുവരി 28 വരെ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കില്ലെന്ന് അധ്യാപകര്‍ പിടിഎക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ രണ്ട് അധ്യാപകര്‍ സ്ഥലംമാറ്റം വാങ്ങിയിരിക്കയാണ്. അധ്യാപകരുടെ സ്ഥലംമാറ്റം ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്രമീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു കഴിഞ്ഞാല്‍ അധ്യാപകരുടെ സ്ഥലംമാറ്റം വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലേക്കും, പഠന നിലവാരമില്ലായ്മയിലേക്കും നയിക്കുകയാണ്. ജൂണിനും, ഫെബ്രുവരിക്കും ഇടയിലുള്ള മാസങ്ങളില്‍ അധ്യാപകരെ സ്ഥലംമാറ്റുന്നത് പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് വഴിയൊരുക്കുകയാണ്. അധ്യാപകരെ മൂന്ന് വര്‍ഷക്കാലം ഓരേ സ്ഥാപനത്തില്‍ തുടരാന്‍ അനുവദിക്കുക, ദിവസക്കൂലി അധ്യാപകരുടെ ഇന്റര്‍വ്യൂ ജില്ലാഭരണകൂടം മെയ് മാസത്തില്‍ നടത്തുകയും, ഓരോ വിഷയത്തിനും ആവശ്യമായ റാങ്ക് ലിസ്റ്റുണ്ടാക്കി ഇതില്‍ നിന്നും ഒഴിവുള്ള വിദ്യാലയങ്ങളില്‍ അധ്യാപക നിയമിക്കുക, റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പരിശീലനം നല്‍കുക, വിദ്യാഭ്യാസ മേലാധികാരികള്‍ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് എം കെ ഫൈസല്‍, ഒ കുട്ടിഹസ്സന്‍, ശാന്ത, സവിത, മന്‍സിജ, ഫൈസല്‍  പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss