|    Nov 20 Mon, 2017 5:09 pm
FLASH NEWS

അധ്യാപകന് മര്‍ദനം: ബിജെപി നേതാക്കളെ അറസ്റ്റു ചെയ്യണമെന്ന്

Published : 4th August 2017 | Posted By: fsq

 

കോഴിക്കോട്:  വ്യാജ രശീതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നാരോപിച്ച് ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ കൊമേഴ്‌സ് അധ്യാപകനെ കോളജില്‍ കയറി ബന്തിയാക്കി ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്ന ഗുണ്ടാസംഘത്തെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2016 സെപ്തംബറില്‍ കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലിന് വേണ്ടിയാണ് വ്യാജ രശീത് ഉപയോഗച്ച് ബിജെപി നേതാക്കള്‍ പിരിവ് നടത്തിയത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കോടികളുടെ പിരിവാണ് ബിജെ.പിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ വ്യാജ രശീത് ഉപയോഗിച്ച് നടത്തിയത്. ചെരണ്ടത്തൂര്‍ എംഎച്ച്ഇ.എസ് കോളേജിന് നല്‍കിയ 20,000 രൂപയുടെ രസീറ്റ് പുറത്തുവിട്ടത് ശശികുമാറാണ് എന്ന് ആരോപിച്ചാണ് മര്‍ദ്ദനവും കൊലവിളിയും നടത്തിയത്.ദേശീയ കൗണ്‍സിലിന്റെ പേരില്‍ വ്യാപകമായി നടന്ന വ്യാജപിരിവിനെക്കുറിച്ചും ഭീഷണി പിരിവിനെക്കുറിച്ചും അനേ്വഷണം നടത്തേണ്ടതുണ്ടെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.കോളജ് മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി ശശികുമാറിനെയും അക്കൗണ്ടന്റ വിനോദിനെയും ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി അറിയുന്നു. കോളേജ് മാനേജ്‌മെന്റിനെ ബിജെപി നേതാക്കള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതായി പ്രസ്താവനയില്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക