|    Apr 24 Tue, 2018 1:08 am
FLASH NEWS
Home   >  National   >  

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി

Published : 14th April 2018 | Posted By: mi.ptk

മുംബൈ: കണക്ക് ചെയ്യാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി.ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍പെട്ട പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രോഹന്‍ ഡി ജന്‍ജിര്‍ എന്ന വിദ്യാര്‍ഥിയെ പുണെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ഥിയോട് കണക്ക് ചെയ്യാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രോഹന് കണക്ക് ചെയ്യാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് അധ്യാപകന്‍ ചൂരല്‍ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ കുത്തിയിറക്കുകയായിരുന്നു. കുട്ടി ശ്വാസം കിട്ടാതെ ക്ലാസില്‍ വീഴുകയായിരുന്നു. ഇതുകണ്ട് മറ്റ് വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഓടിയതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ്  അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss