|    May 28 Sun, 2017 6:01 pm
FLASH NEWS

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു

Published : 24th July 2016 | Posted By: SMR

ജമ്മു: ജമ്മു കശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അധ്യാപകന്‍ സ്‌കൂളിന്റെ ഓഫിസ് മുറിയില്‍ ബലാല്‍സംഗം ചെയ്തു. റംബാന്‍ ജില്ലയിലാണ് സംഭവം. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹയാസ് ഖാന്‍ എന്ന അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയെ ഓഫിസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുട്ടി വീട്ടിലെത്തി മതാപിതാക്കളോട് വിവരം പറഞ്ഞതിനെതുടര്‍ന്നാണ് സംഭവം പുറത്തായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day