|    Nov 18 Sat, 2017 4:20 am

അധ്യാപകന്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചെന്ന് പരാതി

Published : 9th August 2017 | Posted By: fsq

 

വടകര: മടപ്പള്ളി കോളജ് തെരഞ്ഞെടുപ്പില്‍ അധ്യാപകന്‍ പക്ഷപാതിത്വം കാണിക്കുന്നതായി പാരതി. കോളജ് തെരഞ്ഞെടുപ്പില്‍ ബികോം അസോസിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവനെതിരെയാണ് പരാതി. കോളജില്‍ കാലങ്ങളായി എസ്എഫ്‌ഐയാണ് ജയിക്കുന്നത്. എന്നാല്‍ ഇത്തവണ ബികോം ഡിപാര്‍ടുമെന്റില്‍ എസ്എഫ്‌ഐക്കെതിരെ വികാരം ശക്തമാണ്. മാത്രമല്ല ഇവിടെ എംഎസ്എഫ് സ്ഥാനാര്‍ത്ഥി വിജയത്തിനടുത്ത് എത്തിയതുമാണ്. എന്നാല്‍ വിജയം ഉറപ്പിച്ച ബികോം അസോസിയേഷനില്‍ ഇന്നലെയാണ് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ എത്തി പ്രഖ്യാപനം നടത്തിയത്. “ഇവിടെ എസ്.എഫ്.ഐ ഒഴിച്ച് ഏതു പാര്‍ട്ടി ജയിച്ചാലും ബികോം അസോസിയേഷനില്‍ ഒരു പരിപാടിയും നടക്കില്ല” എന്നാണ് ഇദ്ദേഹം വിദ്യാര്‍ത്ഥികളെ അറിയച്ചത്. ഇതിനാല്‍തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ കിട്ടില്ലെന്നാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക