|    Oct 18 Thu, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ് : രണ്ടാംപ്രതിക്ക് ജാമ്യം

Published : 16th September 2017 | Posted By: fsq

 

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാംപ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാം പ്രതി മൂവാറ്റുപുഴ, രണ്ടാര്‍,  തോട്ടത്തുംകുടി വീട്ടില്‍ സജിലിനാണ് ഉപാധികളോടെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.  രണ്ടുലക്ഷം രൂപയ്ക്ക് തുല്യമായ ആള്‍ ജാമ്യവും മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയില്‍ കയറാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം. സിവില്‍ വേഷത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണവും ഉണ്ടാവണമെന്നും കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss