|    Nov 17 Sat, 2018 5:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യാപകന്റെ മാനസിക പീഡനം: നിഫ്റ്റില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം

Published : 12th August 2018 | Posted By: kasim kzm

തളിപ്പറമ്പ്: അധ്യാപകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ഫാഷന്‍ ടെക്‌നോളജി സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) ധര്‍മശാലാ കാംപസില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം.
മലപ്പുറം സ്വദേശിയായ മൂന്നാംവര്‍ഷ ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുളിക അമിതമായി കഴിച്ച പെണ്‍കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്.
ചെന്നൈ സ്വദേശിയായ അധ്യാപകന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നു പെണ്‍കുട്ടി പോലിസില്‍ മൊഴിനല്‍കി.
ഈ അധ്യാപകനെതിരേ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും പരാതിയുണ്ടെങ്കിലും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭയത്താലാണ് പലരും പരസ്യമായി പ്രതികരിക്കാത്തതെന്നു പെണ്‍കുട്ടി പറഞ്ഞു. അധ്യാപകനെതിരേ കേസെടുക്കുമെന്നു പോലിസ് അറിയിച്ചു.
അതിനിടെ, കുറ്റക്കാരനായ അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിഫ്റ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടയില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കാംപസില്‍ ഇരച്ചുകയറി ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു.
ഡിവൈഎഫ്‌ഐയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃത്വത്തില്‍ നിഫ്റ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ജനകീയ കൂട്ടായ്മയും നടന്നു.
സംഭവത്തിന് ഉത്തരവാദിയായ അധ്യാപകനെ പുറത്താക്കുക, കോളജ് ഉപസമിതിയില്‍ സ്ഥലം എംപി, എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്നിവരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss