|    Jun 18 Mon, 2018 9:27 am
FLASH NEWS
Home   >  National   >  

അധ്യാപകനെ വിദ്യാര്‍ഥി വെടിവച്ചുകൊന്നു

Published : 13th March 2018 | Posted By: mi.ptk

ന്യൂഡല്‍ഹി: അധ്യാപകനെ കോളേജ് വിദ്യാര്‍ഥി വെടിവച്ചു കൊന്നു. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലിക് ആണ് കൊല്ലപ്പെട്ടത്.

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സ്റ്റാഫ് റൂമില്‍ വച്ച് അധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല് തവണയാണ് വിദ്യാര്‍ഥി രാജേഷിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ രാജേഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss