|    Jun 18 Mon, 2018 7:48 am
FLASH NEWS

അധ്യാപകനെ മര്‍ദിച്ചെന്ന പരാതിയില്‍ എംഎസ്എഫ് നേതാവിനെതിരേ കേസെടുത്തു

Published : 12th August 2017 | Posted By: fsq

 

പനമരം: അധ്യാപകനെ മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. പനമരം സി.എം. കോളജിലെ അധ്യാപകനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കോളജിലെ റിട്ടേണിങ് ഉദ്യോഗസ്ഥനുമായിരുന്ന പുല്‍പ്പള്ളി സ്വദേശി ഷിബു കൃഷ്ണയെ മര്‍ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചംകോട് സ്വദേശി ഷഫീഖിനെതിരെയാണ് പനമരം പോലിസ് കേസെടുത്തത്. എംഎസ്എഫ് മുന്‍ ജില്ലാ ഭാരവാഹിയും സിഎം കോളജ് പൂര്‍വ വിദ്യാര്‍ഥിയുമാണ് ഷഫീഖ്. അധ്യാപകന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനുള്ള വിദ്വേഷം മൂലം വീട്ടിലേക്ക് പോകുന്നവഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി തന്നെ മര്‍ദിച്ചതായാണ് അധ്യാപകന്റെ പരാതി. ഷഫീഖിനെതിരേ ഐപിസി ആക്ട് 341, 324, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss