|    May 29 Mon, 2017 2:03 am
FLASH NEWS

അധ്യാപകദിനം: വിദ്യാര്‍ഥികളെ മുഖ്യമന്ത്രി പഠിപ്പിക്കും

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: ഈ വര്‍ഷത്തെ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജീവിതശൈലി എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സപ്തംബര്‍ 5ന് രാവിലെ 10ന് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിലാണ് പരിപാടി.
ധന, ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ മന്ത്രിമാര്‍ സമാന്തരമായി ഇതേ സ്‌കൂളില്‍ ക്ലാസെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, അലസത, ജീവിതശൈലീരോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിവയ്‌ക്കെതിരേയുള്ള ബോധവല്‍കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എല്ലാ മന്ത്രിമാരും എംഎല്‍എമാരും ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളില്‍ ക്ലാസെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാവും സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day