|    Oct 19 Thu, 2017 4:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യക്ഷനില്ലാതെ യോഗം ചേര്‍ന്നത് നാലു തവണ

Published : 4th July 2016 | Posted By: SMR

ഗുരുവായൂര്‍: അധ്യക്ഷനില്ലാതെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നാലു തവണ യോഗം ചേര്‍ന്നു. കഴിഞ്ഞ മാസം അവസാനത്തില്‍ 4 യോഗങ്ങളാണ് അധ്യക്ഷനില്ലാതെ അംഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. ദേവസ്വം ആക്റ്റിന് വിരുദ്ധമായാണ് യോഗങ്ങള്‍ ചേര്‍ന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. നിരവധി അഴിമതിക്കേസുകളില്‍ കുടുങ്ങിയ അംഗങ്ങളാണ് യോഗം വിളിച്ചുചേര്‍ക്കുന്നതിന് മുന്‍കൈ എടുത്തത്.
കേസുകള്‍ അട്ടിമറിക്കാനും രേഖകള്‍ തിരുത്താനും പൂഴ്ത്താനുമെല്ലാം ആവശ്യമായ കാര്യങ്ങള്‍ ഭരണസമതി യോഗത്തില്‍ വച്ച് അനൗദ്യോഗികമായി തീരുമാനിച്ചതായും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്. ചെയര്‍മാന്‍ ഗുരുവായൂരില്‍ എത്താത്തതിനെ തുടര്‍ന്നാണ് അംഗങ്ങള്‍ നേരിട്ട് ഭരണസമിതി യോഗം ചേര്‍ന്നത്. ജൂലൈ 1ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഭരണസമിതി യോഗം ചേര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക