|    May 24 Wed, 2017 11:22 pm
FLASH NEWS

അധോലോക സംഘം സ്വര്‍ണക്കടത്തുകാരനെ തട്ടിക്കൊണ്ടുപോയി

Published : 17th October 2016 | Posted By: Navas Ali kn

(FILES) Fighters with the Movement for the Emancipation of Niger Delta (MEND) prepare for an operation against the Nigerian army in Niger Delta on September 17, 2008. The most prominent armed group in southern Nigeria, MEND, declared a ceasefire on September 21, 2008 following a week of attacks on oil industry targets after launching an "oil war". "Effective 0100 Hrs, September 21, 2008, exactly one week (since) we launched our reprisal, MEND will begin a unilateral ceasefire till further notice," the Movement for the Emancipation of the Niger Delta said in a statement.   AFP PHOTO/PIUS UTOMI EKPEI (Photo credit should read PIUS UTOMI EKPEI/AFP/Getty Images)
കാസര്‍കോട്: ദുബയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ നല്‍കിയ സ്വര്‍ണവുമായി എത്തിയ കാരിയരെ മുംബൈ അധോലോക സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവവുമായി ബന്ധപെട്ട് ഉപ്പള പൈവളിഗെയിലെ കൊലക്കേസ് പ്രതികളെ ചുറ്റിപറ്റി രഹസ്യാന്വേഷണ വിഭാഗവും പോലിസും അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശികളായ രണ്ടു പേരും കര്‍ണാടക മടിക്കേരി സ്വദേശിയും അടക്കം മൂന്നു പേര്‍ പങ്കാളികളായാണ് ദുബയില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്ന സംഘത്തില്‍ നിന്നും 1.650 കിലോ സ്വര്‍ണം കൊണ്ട് വന്നത്. പുത്തിഗെ വാണി സ്വദേശിയെയാണ് കാരിയറായി നിയോഗിച്ചിരുന്നത്. സ്വര്‍ണം കടത്തുന്ന വിവരം രഹസ്യമായി തിരിച്ചറിഞ്ഞ മുംബൈ അധോലോക സംഘത്തില്‍പ്പെട്ട ഉപ്പളയിലെ രണ്ടു കൊലക്കേസ് പ്രതികള്‍ പുത്തിഗെ സ്വദേശിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു.നേരത്തെ ഉപ്പള ടൗണില്‍ ഫഌറ്റില്‍ കഴിഞ്ഞിരുന്ന അധോലോക സംഘം, എതിര്‍വിഭാഗത്തിലെ പ്രധാനി ജയിലില്‍ നിന്നും ഇറങ്ങിയതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നും താമസം മാറ്റിയിരുന്നു. ഇവര്‍ കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലക്കിയില്‍ ആണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day