|    Aug 19 Sun, 2018 3:34 am
FLASH NEWS
Home   >  National   >  

അധിക്ഷേപ പരാമര്‍ശങ്ങള്‍ : കര്‍ണാടക മുന്‍ ഡിജിപിയ്‌ക്കെതിരെ നിര്‍ഭയയുടെ അമ്മയുടെ തുറന്ന കത്ത്

Published : 20th March 2018 | Posted By: G.A.G

ബംഗളുരു: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയ കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി. സംഗ്ലിയാനയ്‌ക്കെതിരെ നിര്‍ഭയുടെ അമ്മ ആശാദേവി ഡിജിപിക്ക് തുറന്നകത്തെഴുതി. വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ തന്റെ ശരീരഭംഗിയെ വര്‍ണിച്ച്, മകള്‍ എത്ര സുന്ദരിയാണെന്ന് ഊഹിക്കാമെന്നുമുള്ള സംഗ്ലിയാനയുടെ പരാമര്‍ശത്തിനെതിരെയും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ കീഴ്‌പ്പെടുത്തുമെന്നുറപ്പുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് പെണ്‍കുട്ടികളെ ഉപദേശിച്ചതിനെതിരെയുമാണ് ആശാദേവിയുടെ കത്ത്.
പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ കീഴ്‌പ്പെടുത്തുമെന്നുറപ്പുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നും ജീവന്‍ രക്ഷിക്കാന്‍ അതാണ് നല്ലതെന്നുമുള്ള മുന്‍ ഡിജിപിയുടെ ‘ഉപദേശ’ത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എല്ലാ മര്യാദയും ലംഘിക്കുന്നതാണ് സിംഗ്ലാനയുടെ വാക്കുകളെന്ന് ആശാ ദേവി കത്തില്‍ ചൂണ്ടിക്കാട്ടി. നിര്‍ഭയ നടത്തിയ ചെറുത്തുനില്‍പ്പുകളെ പോലും സിംഗ്ലാന അപമാനിച്ചുവെന്ന്് അവര്‍ പറഞ്ഞു. എന്റെ മകളെ കൊലപ്പെടുത്തിയവരും നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് ? സമൂഹത്തിന്റെ രക്ഷകരാകേണ്ട നിങ്ങള്‍ കുറ്റവാളികള്‍ക്ക് സമാനമായ ചിന്താഗതി വച്ചുപുലര്‍ത്തുന്നത് തികഞ്ഞ നാണക്കേടാണ്. ആക്രമിക്കാന്‍ വരുന്നവര്‍ മുന്നില്‍ പെണ്‍കുട്ടികള്‍  കീഴടങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്നാണല്ലോ നിങ്ങളുടെ ഉപദേശം. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യത്തോട് ഇതേ ഉപദേശം നിങ്ങള്‍ നല്‍കുമോ? ആക്രമിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ ജീവന്‍ രക്ഷിക്കാന്‍ ആയുധം വച്ച് കീഴടങ്ങാന്‍ നിങ്ങള്‍ പറയുമോ ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss