|    Jul 26 Wed, 2017 8:20 am
FLASH NEWS

അധികൃതര്‍ ശ്രദ്ധ ചെലുത്തുന്നില്ല; മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു

Published : 4th July 2016 | Posted By: SMR

തിരൂരങ്ങാടി: ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ കൃഷിഭവന് സമീപം കുഴിയില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മണ്ണെടുത്ത കുഴിയിലാണ് കാലങ്ങളായി മാലിന്യം തളളുന്നത് പതിവാക്കിയിരിക്കുന്നത്. മഴ പെയ്തതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് ചീഞ്ഞളിഞ്ഞ നിലയിലാണ്.
പ്രദേശവാസികള്‍ക്ക് ഇത് ഏറെ ദുരിതമായിട്ടുണ്ട്. കല്യാണവീടുകളില്‍ നിന്നും കടകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് കുഴിയില്‍ തള്ളുന്നത്. പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമായിട്ടുണ്ട്. ഡിഫ്റ്റീരിയ പോലുള്ള മാരകരോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോഴും ഇത്തരത്തില്‍ മാലിന്യം നിറഞ്ഞ് ആരോഗ്യഭീഷണി നിലനിന്നിട്ടും അധികൃതര്‍ അലംഭാവം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മാലിന്യപ്രശ്‌നങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ കാര്യമായ ശ്രദ്ധചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക