|    Jul 16 Mon, 2018 6:50 am
FLASH NEWS

അധികൃതര്‍ ഫാഷിസത്തിന് കുട പിടിക്കരുത് : കാംപസ് ഫ്രണ്ട്‌

Published : 20th September 2017 | Posted By: fsq

 

കോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ പ്രഥമ വാര്‍ഷിക മാഗസിനായ ‘ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല്’ എന്ന മാഗസിന് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ ആവശ്യപ്പെട്ടു. മാഗസിന്‍ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന കോളജ് പ്രിന്‍സിപ്പല്‍ ഫാഷിസത്തിനു കുടപിടിക്കരുതെന്നും സി പി അജ്മല്‍ മുന്നറിയിപ്പ് നല്‍കി.രാജ്യത്തെ എഴുത്തുകാര്‍ക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെയും ഫാഷിസം അഴിച്ചുവിടുമ്പോള്‍ അതിനെതിരേ എഴുതരുതെന്ന കോളജ് അധികൃതരുടെ തീരുമാനം വേട്ടക്കരുടെ പക്ഷം ചേര്‍ന്നുള്ളതാണ്. ബീഫ്, ദലിതന്‍ എന്നൊക്കെയുള്ള പ്രയോഗങ്ങളാണ് അധികൃതരെ ചൊടിപ്പിച്ചിരിക്കുന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരായ ലേഖനങ്ങള്‍ വെട്ടിമാറ്റണമെന്ന പ്രിന്‍സിപ്പലിന്റെ ആവശ്യം വിദ്യാര്‍ഥികള്‍ അംഗീകരിക്കരുത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തുറന്നെഴുതിയാല്‍ രാഷ്ട്രീയം അതിപ്രസരമാവുമെന്നുള്ള  പ്രിന്‍സിപ്പല്‍ വാദം ഭയം കൊണ്ട് മാത്രമാണ്. മാഗസിന്റെ പ്രസിദ്ധീകരണം തടയാനുള്ള നടപടി അഭിപ്രായ പ്രകടനത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss