|    Jan 16 Mon, 2017 10:48 pm
FLASH NEWS

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; ഓട്ടോ തൊഴിലാളികള്‍ മുന്‍കൈയെടുത്തു സീബ്രാലൈന്‍ വരച്ചു

Published : 8th October 2016 | Posted By: Abbasali tf

മാള: പൊതുമരാമത്ത് വകുപ്പധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മാള പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നിലുള്ള മെയിന്‍ റോഡില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സീബ്രാലൈനുകള്‍ വരച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍ ആവശ്യമായ വരകള്‍ ഇതുവരെ ഇട്ടിരുന്നില്ല. പോസ്‌റ്റോഫിസിനും കെ കെ റോഡിന്റെ തുടക്കത്തിനുമിടയില്‍ ഹംബ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഹംബുണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നുമില്ല. ഹംബില്‍ വരകളും റിഫ്‌ലെക്റ്ററുകളും സ്ഥാപിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും നിരന്തരം ഉയര്‍ന്നിരുന്നു എങ്കിലും ഇക്കാര്യത്തില്‍ കാര്യമായ യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇവിടത്തെ ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ തീരുമാനിച്ചത്. പരിപാടിക്ക് ഓട്ടോറിക്ഷാ തൊഴിലാളികളായ ടി കെ അജയന്‍, വി എം മുകുന്ദന്‍, ടി കെ അപ്പുക്കുട്ടന്‍, വി എം ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക