|    Jan 21 Sat, 2017 5:42 am
FLASH NEWS

അധികൃതര്‍ കനിയുന്നില്ല; അഞ്ചുവര്‍ഷം മുമ്പ് തകര്‍ന്ന പാലം പുനര്‍നിര്‍മിച്ചില്ല

Published : 3rd May 2016 | Posted By: SMR

ഇരിട്ടി: അഞ്ചുവര്‍ഷം മുമ്പ് മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന തില്ലങ്കേരി പഞ്ചായത്തിലെ കുന്നുമ്മല്‍ താഴെ പാലം ഇനിയും പുനര്‍ നിര്‍മിച്ചില്ല. നിരവധി തവണ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും പാലം നിര്‍മിക്കാന്‍ തുക അനുവദിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയായിരുന്ന കാലത്ത് പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പാലം പണിതത്. അഞ്ചു വര്‍ഷം മുമ്പുണ്ടായ മഴവെള്ളപ്പാച്ചിലിലാണ് പാലം മധ്യഭാഗത്തു നിന്ന് തകര്‍ന്നത്. നടുവൊടിഞ്ഞ പാലത്തിലൂടെയാണിപ്പോള്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
ഏതു സമയവും നിലം പൊത്താവുന്ന പാലത്തിലൂടെയുള്ള യാത്ര ഏറെ അപകട ഭീതിയുയര്‍ത്തുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക