|    Jan 20 Fri, 2017 11:54 pm
FLASH NEWS

അധികൃതരുടെ മൗനാനുവാദത്തില്‍പമ്പയില്‍ നിന്നും വന്‍തോതില്‍ മണലൂറ്റുന്നു

Published : 18th October 2016 | Posted By: Abbasali tf

കോഴഞ്ചേരി: പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത അധികാരികളുടെയും മൗനാനുവാദത്തോടെ പമ്പാനദിയിലെ വിവിധ കടവുകളില്‍ വന്‍തോതില്‍ അനധികൃത മണല്‍വാരല്‍ നടക്കുന്നതായി പരാതി. കുറിയന്നൂര്‍, കുടുന്ത, മാതിരംപള്ളി, പുല്ലേലിക്കടവ് തുണ്ടിയില്‍ കടവ് എന്നിവിടങ്ങളിലാണ് അനധികൃത മണല്‍വാരല്‍ നടക്കുന്നത്. പമ്പാനദിയുടെ അടിത്തട്ടില്‍ ചെളിതെളിഞ്ഞ് മണ്‍പുറ്റുകള്‍ വളര്‍ന്ന് നദി മൃതാവസ്ഥയിലായിട്ടും മണല്‍മാഫിയ വന്‍ തോതിലാണ് മണലൂറ്റ് നടത്തുന്നത്. രാത്രികാലങ്ങളില്‍ മണല്‍വാരല്‍ നടക്കുന്നത്. മാസപ്പടിയും ദിവസപ്പടിയും കൃത്യമായി മണല്‍മാഫിയ അധികൃതര്‍ക്ക് എത്തിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ഒട്ടേറെ തവണ അധികൃതര്‍ക്ക് വിവരം നല്‍കിയിട്ടും പരിശോധിക്കാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു. മണല്‍വാരി നദീതീരത്തെ പറമ്പുകളിലെത്തിച്ച് ചാക്കിലാക്കിയാണ് കടത്തുന്നത്. ഇതില്‍ പുല്ലേലില്‍ക്കടവില്‍ വാഹനങ്ങള്‍ ഇറങ്ങാതിരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും താക്കോല്‍ മണല്‍മാഫിയയുടെ കൈയ്യിലാണെന്നും ഇതുകാരണം സൗകര്യംപോലെ മണല്‍കടത്തുന്നതിന് കഴിയുന്നുണ്ടെന്നും അവര്‍ പറയുന്നു. അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക