|    Jan 22 Sun, 2017 3:13 am
FLASH NEWS

അധികൃതരുടെ കെടുകാര്യസ്ഥത; മാതൃക അങ്കണവാടി മന്ദിരം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു

Published : 16th September 2016 | Posted By: SMR

വര്‍ക്കല: ഇടവ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മാതൃക അങ്കണവാടി മന്ദിരം സാമൂഹിക വിരുദ്ധര്‍ കൈയേറുന്നതായി ആക്ഷേപം. ബഹുനില മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും അധികൃതരുടെ കെടുകാര്യസ്ഥത മൂലം തുറന്ന് പ്രവര്‍ത്തിക്കാനാവാത്തതാണ് നിലവിലെ ദുസ്ഥിതിക്ക് കാരണം.
ഐസിഡിഎസ് വിഭാവനം ചെയ്ത മാതൃകാ അങ്കണവാടിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വഴി 18 ലക്ഷം രൂപ വകയിരുത്തിയാണ് എട്ടുവര്‍ഷം മുമ്പ് വൃദ്ധസദനം ഉള്‍പ്പടെയുള്ള പദ്ധതി ആവിഷ്‌കരിച്ചത്.
കാപ്പില്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുവശം കായലോരത്ത്, കാപ്പില്‍ എച്ച്എസ് നെല്ലേറ്റില്‍ കടവ് റോഡിന്റെ പാര്‍ശ്വഭാഗത്തായാണ് ബഹുനില മന്ദിരം. അങ്കണവാടി വര്‍ക്കറുടെ നേതൃത്വത്തില്‍ ഗുണഭോക്തൃസമിതി വഴി സമാഹരിച്ച തുക വിനിയോഗിച്ചാണ് സ്ഥലം വാങ്ങിയത്.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പാലിച്ച് കരാര്‍ പ്രകാരം പണി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കായലോരത്തെ ചതുപ്പ് പ്രദേശത്ത് ചെമ്മണ്ണടിച്ചാണ്  നിര്‍മാണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ അടിസ്ഥാനത്തിന് കുഴിവെട്ടിയപ്പോള്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ട എഞ്ചിനീയര്‍ എത്തി പണി താല്‍കാലികമായി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
ബെല്‍റ്റ് കോണ്‍ക്രീറ്റ് സ്ഥാപിച്ചില്ലെങ്കില്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാരന്‍ പിന്മാറി.
ഫണ്ട് അപര്യാപ്തമായ സാഹചര്യത്തില്‍ പദ്ധതി തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
എന്നാല്‍ പ്രദേശവാസികളുടെ അടിക്കടിയുള്ള പരാതിയെ തുടര്‍ന്ന് എംഎല്‍എ ആയിരുന്ന വര്‍ക്കല കഹാര്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം കൂടി അനുവദിച്ചതിനെ തുടര്‍ന്ന് നിര്‍മാണം പുനരാരംഭിച്ച് പൂര്‍ത്തീകരിക്കുകയായിരുന്നു. പൂര്‍ത്തീകരിച്ച ബഹുനില കെട്ടിടം ഇനിയും തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനാവാതെ കാലഹരണപ്പെടുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക