|    Jan 23 Mon, 2017 9:55 am
FLASH NEWS

അധികൃതരുടെ ഒത്താശയോടെ വയല്‍ മണ്ണിട്ടു നികത്തി

Published : 24th September 2016 | Posted By: SMR

താമരശ്ശേരി: മലയോര മേഖലയില്‍ നികത്തിയ വയലുകള്‍ കൃഷി ഭൂമിയാക്കി മാറ്റുന്നതിനിടയില്‍ അധികൃതരുടെ ഒത്താശയോടെ താമരശ്ശേരിയില്‍ വയല്‍ നികത്തല്‍ തകൃതിയില്‍. ചെമ്പ്ര ഗവ. സ്‌കൂളിന് സമീപത്തെ വയലാണ് രാത്രിയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നത്.
വീട് നിര്‍മാണത്തിന് അഞ്ച് സെന്റ് മണ്ണിട്ട് നികത്താന്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച അനുമതിയുടെ മറവിലാണ് വയല്‍ നികത്തുന്നത്. പരപ്പന്‍പൊയില്‍ മൂലത്തുമണ്ണില്‍ സ്വദേശിനിയുടെ പേരിലാണ്് വീട് നിര്‍മാണത്തിന് അനുമതി നേടിയത്. വേറെ ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് സെന്റ് വയല്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കാമെന്ന നിയമത്തിന്റെ മറ പിടിച്ചാണ് അധികൃതര്‍ നെല്‍ വയല്‍ മണ്ണിട്ട് നികത്താന്‍ ഒത്താശ ചെയ്യുന്നത്. ചെമ്പ്ര പ്രദേശത്തെ ഏക്കര്‍ കണക്കായ വയലുകളാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ മണ്ണിട്ട് നികത്തി പ്ലോട്ടുകളാക്കി കെട്ടിടം പണിതത്. പ്രതിഷേധവുമായി രംഗത്തെത്തുന്നവരെ പലവിധത്തിലും സ്വാധീനിച്ചാണ് വയലുകള്‍ നികത്തിയത്. 2013 ല്‍ ഇവിടെയും മണ്ണിടാന്‍ ആരംഭിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ചെറുത്ത് നില്‍പ്പ് കാരണം വിഫലമാവുകയായിരുന്നു. മണ്ണിടല്‍ തടഞ്ഞ നാട്ടുകാരുടെ പേരില്‍ താമരശ്ശേരി പോലിസ് അന്ന് രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയില്‍ നിലവിലുണ്ട്. ഇതിനിടെ സ്ഥലം കൈമാറ്റം ചെയ്യുകയും അധികൃതരുടെ ഒത്താശയോടെ വീണ്ടും മണ്ണിട്ട് നികത്താന്‍ ആരംഭിക്കുകയുമായിരുന്നു. കഴിഞ്ഞ അവധി ദിവസങ്ങളില്‍ രാത്രിയിലാണ് വയലില്‍ മണ്ണിറക്കിയത്. അനുമതിയില്ലാതെ സമീപത്തെ കുന്നിടിച്ചാണ് ഇവിടേക്ക് മണ്ണ് കടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലടിപൊയില്‍ ഹരിജന്‍ കോളനിയിലേക്കുള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതിയുടെ കിണറിനോട് ചേര്‍ന്നുള്ള വയലാണ് നികത്തി തുടങ്ങിയത്. അഞ്ച് സെന്റിനുള്ള അനുമതിയുടെ മറവില്‍ വയല്‍ പൂര്‍ണമായും മണ്ണിട്ട് നികത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ താമരശ്ശേരി തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക