|    Sep 23 Sun, 2018 12:37 am
FLASH NEWS

അധികൃതരുടെ അനാസ്ഥ; വടക്കാഞ്ചേരി എങ്കക്കാട് ശ്മശാനം നാശത്തില്‍

Published : 20th April 2018 | Posted By: kasim kzm

വടക്കാഞ്ചേരി: അധികൃതരുടെ അനാസ്ഥ മൂലം എങ്ങക്കാട് ശ്മശാനം നാശത്തിന്റെ വക്കി ല്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് അന്‍പത് ലക്ഷം രൂപ ചിലവില്‍ കോസ്റ്റ്‌ഫോര്‍ഡിന്റെ മേല്‍നോട്ടത്തി ല്‍ ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
തുടര്‍ന്ന് ചുമതലയേറ്റ പുതിയ ഭരണ സമിതി ശ്മശാനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടതു പോലെ ചെയ്യാത്തതു കൊണ്ടാണ് ശ്മശാനം നശിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈയിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാതെ ഇന്റര്‍ലോക്കിട്ട്  നടപ്പാത നിര്‍മിച്ചത് എന്തിനെന്നും നാട്ടുകാര്‍ ചോദിക്കുന്നു.  ഇപ്പോഴും മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ചെറുതുരുത്തി ശാന്തിതീരത്തെയും മറ്റുമാണ്.
തുരുമ്പു പിടിച്ച് തകര്‍ന്ന ഗേറ്റും കാട് പിടിച്ച ശ്മശാനവും സാമൂഹ്യ വിരുദ്ധര്‍ക്ക് താവളമൊരുക്കുകയാണ്. ശ്മശാനത്തിന്റെ പരിസര പ്രദേശമാണെങ്കില്‍ മാലിന്യം തള്ളുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. എത്രയും പെട്ടെന്ന് ശ്മശാനം പ്രവര്‍ത്തന ക്ഷമമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss