|    May 21 Mon, 2018 8:57 am
FLASH NEWS

അധികൃതരുടെ അനാസ്ഥ : ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

Published : 4th June 2017 | Posted By: fsq

 

പാലക്കാട്: ജില്ലാ  ആശുപത്രിയിലെ ശോചനീയാവസ്ഥയും രോഗികള്‍ക്ക് വേണ്ട വിധത്തില്‍ ചികില്‍സ നല്‍കാത്ത അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഒരു ഒ പി കൗണ്ടര്‍ കൂടി തുറക്കാമെന്നും ശൗചാലയങ്ങള്‍ വൃത്തിയാക്കാമെന്നും ഇക്കാര്യങ്ങള്‍ ഡി എം ഒയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും ഉറപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപരോധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പ്രശോഭ് എം, ഷെമീര്‍, നാസര്‍, ദീപു, സക്കീര്‍, സുജിത്ത്, നവാസ്, വിമല്‍, ഷാജി പുതുശ്ശേരി, സുമേഷ്, ഷെരീഫ്, അജ്മല്‍, ശ്രീജു, വൈശാഖ്, രഞ്ജു, ഗൗതമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss