|    Jan 18 Thu, 2018 11:39 am
FLASH NEWS

അധികൃതരുടെ അനാസ്ഥ: കോട്ടയം മെഡിക്കല്‍ കോളജ് കാന്റീന് സമീപം മാലിന്യക്കൂമ്പാരം

Published : 10th July 2016 | Posted By: SMR

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രി കാന്റീന് സമീപം മാലിന്യ കൂമ്പാരം. വിവിധ വാര്‍ഡുകള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണാവശിഷ്ടം ഒഴികെയുള്ള ആശുപത്രി ഉപയോഗ ശൂന്യമായ വസ്തുക്കളാണ് പ്ലാസ്റ്റി കവറുകളിലാക്കി സൂക്ഷിച്ചിരിക്കുന്നത്.
മാനസിക രോഗ വിഭാഗം വാ ര്‍ഡിന്റെയും മെഡിക്കല്‍ കോളജ് കാന്റീന്‍ ഇന്ത്യന്‍ കോഫി ഹൗസ് എന്നീ കെട്ടിടത്തിന്റെ യും ഇടയ്ക്കുള്ള ഭാഗത്താണ് മാലിന്യ ശേഖരം. ഉപയോഗ ശൂന്യമായ കുത്തിവയ്പ്പ് സാമഗ്രികള്‍, ഗ്ലൂക്കോസ് കുപ്പികള്‍, ചെ റിയ രക്ത സാംപിള്‍ കുപ്പികള്‍ എന്നിവയാണ് പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ ഉള്ളത്. ആശുപത്രിക്ക് സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തിയാണ് ഈ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള ഉടമ്പടിക്കാരന്‍. എന്നാല്‍ വാര്‍ഡുകളില്‍ നിന്നും എത്തിക്കുന്ന ഈ മാലിന്യങ്ങള്‍ ഇവിടെ ശേഖരിച്ചശേഷം തൊഴിലാളികളെ നിര്‍ത്തി കുപ്പികളും പ്ലാസ്റ്റിക് സാമഗ്രികളും മാത്രമാണ് എടുക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day