|    Jun 24 Sat, 2017 12:30 pm
FLASH NEWS

അധികൃതരുടെ അനാസ്ഥ; കുടിവെള്ളം കിട്ടാതെ പുത്തന്‍തെരു നിവാസികള്‍

Published : 5th October 2016 | Posted By: Abbasali tf

താമരശ്ശേരി: കുടിവെളളം കിട്ടാതെ പുത്തന്‍ തെരു നിവാസികള്‍ ദുരിതത്തില്‍. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പിസി മുക്ക് പുത്തന്‍തെരുവില്‍ കുടിവെള്ള വിതരണ പദ്ധതി, അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിയിട്ടു മാസങ്ങളായി. നൂറോളം സാധാരണക്കാരായ കുടുംബങ്ങളുടെ ഏക ആശ്രയമായ പദ്ധതി നിലച്ചതോടെ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണുള്ളത്. ചില കുടുംബങ്ങള്‍ വെള്ളം കിട്ടാത്തതിനാല്‍ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു. ഗുണഭോക്താക്കള്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പദ്ധതി നടത്തിപ്പിന് ഗുണഭോക്തൃ കമ്മിറ്റിയുണ്ടെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാനും മോട്ടാര്‍ തകരാറായാല്‍ റിപ്പയര്‍ ചെയ്യുന്നതിനും കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധകൊടുക്കുന്നില്ലെന്ന് ഗുണ ഭോക്താക്കള്‍ പറഞ്ഞു. മഴക്കാലത്ത് കമ്മിറ്റി ഭാരവാഹികളുടെ വീട്ടുമുറ്റത്തെ കിണറില്‍ വെള്ളം ലഭിക്കുന്നത് കാരണമാണ് ഇങ്ങനെ അനാസ്ഥ കാണിക്കുന്നതെന്നുംആക്ഷേപമുയരുന്നു. ഉയര്‍ന്ന പ്രദേശങ്ങളായ കോരങ്ങാട്, കൂറപ്പൊയില്‍ ഭാഗങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളാണ് ഇതുമൂലം കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. കുടിവെള്ള വിതരണ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക