|    Mar 23 Thu, 2017 3:48 am
FLASH NEWS

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു ജീവന്‍

Published : 4th November 2016 | Posted By: SMR

കുന്നിക്കോട് :അധികൃതരുടെ അനാസ്ഥയില്‍ റോഡില്‍ ഒരു ജീവന്‍ കുടി പൊലിഞ്ഞു. ആവണീശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപം നടന്ന അപകടത്തില്‍ ഇടത്തറ എം എന്‍ നഗറില്‍ താന്നിമൂട്ടില്‍ കമാലുദീ(35)ന്റെ മരണവും അധികൃതരുടെയും കരാറുകാരന്റെയും അശ്രദ്ധയില്‍ സംഭവിച്ചത്. പാതയില്‍ നിന്നും ഒരു മീറ്ററില്‍ താഴെയാണ് മരത്തിന്റെ ചുവട്ടിലേക്കുള്ള ദൂരം. തിരക്കുണ്ടായാലും ഇല്ലെങ്കിലും ഗതാഗതയോഗ്യമായ പാതയോരത്തെ മരങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ഇന്നലെ ആവണീശ്വരത്ത് മരം മുറിയ്ക്കാനായി ആരംഭിച്ചത്. കരാറുകാരനും നാല് തൊഴിലാളികളും ആണ് ജോലിയ്ക്കായി ഉണ്ടായിരുന്നത്. ആവണീശ്വരം പഴയ റെയില്‍വേ സ്‌റ്റേഷന് മുന്നിലെ നാല് മരങ്ങളാണ് മുറിച്ചുമാറ്റാന്‍ കരാര്‍ നല്‍കിയത്. കമുകുംചേരി സ്വദേശിയായ കരാറുകാരനായിരുന്നു ജോലികള്‍ ഏറ്റെടുത്തത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാനോ വാഹനങ്ങള്‍ വഴി തിരിച്ച് വിടാനോ ആരും ഉണ്ടായിരുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്ത് ഉണ്ടാകണമെന്നും നിബന്ധനയുണ്ട്. തിരക്കേറിയ പാതയോരങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ നടക്കുമ്പോള്‍ വേഗത നിയന്ത്രണ സംവിധാനങ്ങളും അപകടസൂചകങ്ങളും സ്ഥാപിക്കണമെന്നാണ്. ഇത് പാലിച്ചില്ലെന്ന് മാത്രമല്ല, മരം വീഴ്ത്താനായി കയര്‍ കെട്ടിയത് പിക്കപ് വാനിലും സമീപത്ത കടയുടെ ഉണങ്ങിയ മരത്തൂണിലുമാണ്. ഇതും അപകട കാരണമായി. ജോലി പുരോഗമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നുമില്ല.

(Visited 12 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക