|    Aug 21 Mon, 2017 2:03 pm

അധികാര വികേന്ദ്രീകരണം; കിലയിലെ രാജ്യാന്തരസമ്മേളനം 19ന്മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : 12th November 2016 | Posted By: SMR

മുളംകുന്നത്തുകാവ്: അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കില സംഘടിപ്പിക്കുന്ന രാജ്യാന്തരസമ്മേളനം ഈ മാസം 19 നു രാവിലെ 10 മണിക്കു  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി ഡോ.കെടി ജലീല്‍ അധ്യക്ഷതവഹിക്കും.സമ്മേളനത്തോടനുബന്ധിച്ചു  ഒരുക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പുമന്ത്രി എസി മൊയ്തീനാണ് നിര്‍വഹിക്കുക. അധികാരവികേന്ദ്രീകരണം കേരളത്തിലെ അനുഭവപാഠങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന പ്രത്യേക ചര്‍ചയ്ക്കു സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോ. തോമസ് ഐസക് നേതൃത്വം നല്‍കും. ജനപ്രതിനിധികള്‍ക്കായി കില ആരംഭിക്കുന്ന പിജി ഡിപ്ലോമാ കോഴ്‌സിന്റെ ഉദ്ഘാടനം ഇന്ത്യയിലെ യൂനിസെഫ് കണ്‍ട്രി ചീഫ് ലൂയിസി ജോര്‍ജസ് ആര്‍സിഹോള്‍ട്ടും പുസ്തകപ്രകാശം പികെ ബിജു എംപിയും കിലയുടെ 25 വര്‍ഷം എന്ന ഡോക്യുമെന്റേഷന്റെ പ്രകാശനം അനില്‍ അക്കര എംഎല്‍എയും നിര്‍വഹിക്കും.ബംഗ്ലാദേശ് തദ്ദേശഗ്രാമവികസനവകുപ്പുമന്ത്രി ഖണ്ടേക്കര്‍ മൊഷറഫ് ഹൊസയിന്‍, ശ്രീലങ്കയിലെ പ്രൊവിന്‍ഷ്യല്‍ കൗ ണ്‍സില്‍-പ്രാദേശികവകുപ്പുമന്ത്രി ഫെയ്‌സര്‍ മുസ്തഫ, ലണ്ടനിലെ കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഫോറം സെക്രട്ടറി ജനറല്‍ ഡോ.ഗ്രെഗ് മാനോര്‍, സിര്‍ഡാപിന്റെ ഡയറക്ടര്‍ ജനറല്‍ തവിത ജിബിടി എന്നിവര്‍ സംബന്ധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക