|    Oct 19 Fri, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അധികാര ദുര്‍വിനിയോഗം: സെന്‍കുമാറിനെതിരായ കേസില്‍ വിധി 14ന്

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സംഭവത്തില്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി പറയുന്നത് 14ലേക്ക് മാറ്റി. പല കേസുകളിലും സെന്‍കുമാര്‍ ഇടപെടല്‍ നടത്തിയെന്നതാണു പ്രധാന പരാതി. അധികാര ദുര്‍വിനിയോഗം നടത്തിയതിനു തെളിവില്ലെന്ന് നേരത്തേ വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ശരിയായ അന്വേഷണം നടത്താതെ സമര്‍പ്പിച്ച റിപോര്‍ട്ട് തള്ളണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇന്നലെയാണ് വിധി പറയാനായി കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ഓണം അവധി കഴിഞ്ഞ് കോടതിയിലെ സ്റ്റെനോഗ്രാഫര്‍ തിരിച്ചെത്താതിരുന്നതിനാലാണ് വിധി പറയുന്നത് 14ലേക്ക് മാറ്റിയത്. കണിച്ചുകുളങ്ങര കൂട്ടക്കൊല കേസിലെ ഇടപെടലാണ് ആരോപണങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ആയിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി, വയനാട്ടില്‍ മുമ്പ് നടന്ന റവന്യൂ റിക്കവറി സംബന്ധിച്ച് വഴിവിട്ട ഇടപെടലുകള്‍ നടത്തി തുടങ്ങിയ കാര്യങ്ങളും ഹരജിയില്‍ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss