|    Jul 19 Thu, 2018 11:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധികാര ദുര്‍വിനിയോഗം : അന്വേഷണം വേണമെന്ന ഹരജി തള്ളി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹരജി വിജിലന്‍സ് കോടതി തള്ളി. പരാതിയില്‍ കഴമ്പില്ലെന്ന റിപോര്‍ട്ട് വിജിലന്‍സ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹരജിയില്‍ വാദം കേട്ട സമയത്ത് എന്തെങ്കിലും കൂടുതലായി തെളിവുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പരാതിക്കാരന് സാധിച്ചിരുന്നില്ല. ഇതോടെ വിജിലന്‍സ് റിപോര്‍ട്ടാണ് ശരിയെന്ന് കണക്കാക്കാനേ സാധിക്കുകയുള്ളൂവെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഹരജി തള്ളാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss