|    Dec 14 Fri, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അധികാരികളുടെ പ്രതികാരം; ചെങ്ങളത്ത് ക്യാംപ് തുറന്നുകൊടുത്തില്ല

Published : 22nd August 2018 | Posted By: kasim kzm

കോട്ടയം: ജില്ലയില്‍ കൂടുതല്‍ പ്രളയക്കെടുതിക്ക് ഇരയായ ചെങ്ങളം പ്രദേശവാസികളോട് അധികാരികളുടെ പ്രതികാര നടപടി. നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങേണ്ടി വന്നവരാണു ചെങ്ങളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ അഭയം തേടിയത്. എന്നാല്‍, ക്യാംപ് തുറന്നുകൊടുക്കാന്‍ റവന്യൂ അധികാരികള്‍ തയ്യാറാവാത്തതാണു നൂറുകണക്കിനാളുകളെ പെരുവഴിയിലാക്കിയത്. ജൂലൈയില്‍ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോട്ടയത്തെത്തിയ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു ചെങ്ങളത്തെ ക്യാംപും സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ക്യാംപില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതു നാട്ടുകാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ പേരിലുള്ള പകപോക്കലിന്റെ ഭാഗമാണു ക്യാംപ് വിട്ടുനല്‍കാന്‍ തയ്യാറാവാത്തതെന്നാണു നാട്ടുകാരുടെ ആരോപണം. ഈ ക്യാംപ് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും കിലോമീറ്റര്‍ അകലെയുള്ള ക്യാംപിലേക്ക് മാറണമെന്നാണു നിര്‍ദേശമെന്നുമാണ് ജനപ്രതിനിധികളും പറയുന്നത്. ഇതില്‍ പ്രകോപിതരായ പ്രദേശവാസികള്‍ ഇപ്പോള്‍ പൂട്ടുപൊളിച്ച് അകത്തുകടന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള ഒരു സഹായവും ഇപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. വില്ലേജ് ഓഫിസറെ വിഷയം ധരിപ്പിച്ചെങ്കിലും പ്രതികാര നടപടി തുടരുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss