|    Dec 14 Thu, 2017 6:12 am
FLASH NEWS
Home   >  News now   >  

അധികാരത്തിലേറിയാല്‍ 30 ദിവസംകൊണ്ട് ഐഎസിനെ വേരോടെ പിഴുതെറിയും:ഡൊണാള്‍ഡ് ട്രംപ്

Published : 8th September 2016 | Posted By: mi.ptk

trump

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ് ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 30 ദിവസം കൊണ്ട് ഐഎസിനെ വേരോടെ പിഴുതെറിയാനുള്ള പദ്ധതി തയ്യാറാക്കി നല്‍കാന്‍ സൈനിക മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇതിനായി ചിലപ്പോള്‍ സൈനിക യുദ്ധമോ, സൈബര്‍ യുദ്ധമോ,പ്രത്യയ ശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ഫിലാദല്‍ഫിയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.

സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചും കൂടുതല്‍ വിമാനങ്ങളും കപ്പലുകളും വാങ്ങി സൈനിക ശേഷിയെ അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്. സൈനിക ആവശ്യങ്ങള്‍ക്കായുള്ള തുക വര്‍ദ്ധിപ്പിക്കണമെന്നും സൈനികര്‍ക്ക് മികച്ച പരിശീലനം നല്‍കി അവരെ കഴിവുറ്റതാക്കിതീര്‍ക്കണമെന്നും ട്രംപ് പറഞ്ഞു. പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലെങ്കില്‍ നമുക്ക് രാജ്യമുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക