|    Jun 21 Thu, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘അധികാരം കിട്ടിയെങ്കില്‍ എം കെ കെ നായരോട് മാപ്പ് പറയിക്കുമായിരുന്നു’ : ഡോ. ഡി ബാബു പോള്‍

Published : 24th May 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്തിന്റെ പരിധിയില്ലാത്ത അധികാരം ഒരു ദിവസത്തേക്ക് തനിക്കു കിട്ടിയിരുന്നുവെങ്കില്‍ എം കെ കെ നായരോട് കേരള ജനതയെക്കൊണ്ട് മാപ്പു പറയിക്കുമായിരുന്നുവെന്ന് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച എം കെ കെ നായര്‍ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ വ്യവസായ സാമ്രാജ്യത്തെ നയിച്ചിരുന്ന അദ്ദേഹം മലയാളികളുടെ കൈകളാല്‍ ശരിക്കും അനുഭവിച്ചു. അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിയായിരുന്നു ശത്രുക്കള്‍ ആയുധമായി ഉപയോഗിച്ചത്.അദ്ദേഹത്തെ ശത്രുക്കള്‍ തകര്‍ക്കുകയായിരുന്നു. എം കെ കെ നായരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ മാപ്പു പറയണം. കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത്, സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍, അനുസ്മരണ പ്രഭാഷണ സമിതി അധ്യക്ഷന്‍ കെ എന്‍ ശാസ്ത്രി, ഗോപകുമാര്‍ എം നായര്‍, സുനില്‍ കെ സക്കറിയ സംസാരിച്ചു. എം കെ കെ നായരുടെ ആത്മകഥയുടെ വിവര്‍ത്തനം ചടങ്ങില്‍ പ്രകാശനം ചെയ്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss