|    Nov 21 Wed, 2018 2:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘അധഃ സ്ഥിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോടതികള്‍ക്ക് ചുമതലയുണ്ട്’

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: അധഃസ്ഥിതര്‍ക്കു നീതി കിട്ടിയില്ലെങ്കില്‍ അതു ലഭ്യമാക്കാനുള്ള ചുമതല കോടതികള്‍ക്കുണ്ടെന്ന് സുപ്രിംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ മൂന്നാമത് ബാരിസ്റ്റര്‍ എം കെ നമ്പ്യാര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടു പിന്നിട്ടിട്ടും ജനസംഖ്യയുടെ നല്ലൊരു ഭാഗം ഇപ്പോഴും അധഃസ്ഥിതരാണ്. നിയമനിര്‍മാണസഭയ്ക്കും ഭരണനിര്‍വഹണ വിഭാഗത്തിനുമാണ് ഈ അവസ്ഥ ദൂരീകരിക്കേണ്ട പ്രധാന ചുമതലയെങ്കിലും അധഃസ്ഥിതരില്‍ ആരെങ്കിലും നീതി ലഭിക്കാന്‍ കോടതിയെ സമീപിച്ചാല്‍ കോടതികള്‍ക്ക് ആ ചുമതലയില്‍ നിന്ന് ഒരിക്കലും വിട്ടുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss