|    Feb 25 Sat, 2017 3:20 pm
FLASH NEWS

അദ്ഭുത പ്രതിഭാവിലാസവുമായി ഫാത്തിമ അന്‍ഷി

Published : 15th November 2016 | Posted By: SMR

ആലപ്പുഴ: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഉപകരണസംഗീത വിഭാഗത്തില്‍ കീബോര്‍ഡ് വായനയില്‍ അദ്ഭുത പ്രതിഭാവിലാസവുമായി ഫാത്തിമ അന്‍ഷിയുടെ പ്രകടനം. ഫസ്റ്റ് എ ഗ്രേഡോടെ ഉപകരണസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും അന്‍ഷി ഒന്നാമതെത്തി.
മലപ്പുറം വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മലപ്പുറം മേലാറ്റൂ ര്‍ എടപ്പറ്റ് തൊടുപുഴി കുന്നുമ്മേല്‍ വീട്ടില്‍ അബ്ദുല്‍ബാരി-ബേബി ഷംല ദമ്പതികളുടെ മകളാണ്. സംഘഗാനമല്‍സരത്തില്‍ അന്‍ഷി നയിച്ച ടീമിനാണ് ഫസ്റ്റ് ഗ്രേഡ് ലഭിച്ചത്. ദേശഭക്തിഗാനത്തില്‍ സെക്കന്റ് എ ഗ്രേഡും കഥാപ്രസംഗത്തി ല്‍ തേ ര്‍ഡ് എ ഗ്രേഡും സ്വന്തമാക്കി. മൂന്നുവര്‍ഷമായി സംസ്ഥാന കലോല്‍സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ സമ്മാനം നേടിവരുന്നു.  ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ സെമിഫൈനല്‍ മല്‍സരാര്‍ഥിയാണ്. കൈരളി ടിവിയുടെ പട്ടുറുമാല്‍ റിയാലിറ്റി ഷോയില്‍ അന്‍ഷിക്ക് അവസരം ലഭിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ സംഘടനയുടെ കേരളത്തിലെ അംബാസഡറാണ്.
വി എസ് അച്യുതാനന്ദന്‍ അതിഥിറോളില്‍ അഭിനയിക്കുന്ന  ചലച്ചിത്രത്തില്‍ അരുണ്‍ ഗോപന്റെ കൂടെ പിന്നണി പാടി. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദിന്റെ പേരമകളാണ്. എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന ഉപ്പയാണ് ജീവിതത്തിലെ റോള്‍ മോഡല്‍. ഐഎഎസുകാരിയായി മാറണമെന്നാണ് ആഗ്രഹമെന്നും അന്‍ഷി പറഞ്ഞു.
ഊണിലും ഉറക്കിലും തന്നോടൊപ്പമുള്ള മാതാവാണ് വിജയങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കുന്നതെന്നും അന്‍ഷി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക