|    Jun 25 Sun, 2017 7:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അദിതി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം: ബാലാവകാശ കമ്മീഷന്‍

Published : 1st December 2016 | Posted By: SMR

കോഴിക്കോട്: അദിതി എസ് നമ്പൂതിരി എന്ന കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ കേസിന്റെ തുടര്‍നടത്തിപ്പിനായി സീനിയര്‍ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കേസിന്റെ തുടര്‍ന്നുള്ള മുഴുവന്‍ നടപടികളും ഇപ്രകാരം നിയമിതനാവുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദേശപ്രകാരം നടത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അദിതിയുടെ അമ്മാവന്‍ ശ്രീജിത്ത് നമ്പൂതിരി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക