|    Feb 20 Tue, 2018 6:57 pm
FLASH NEWS

‘അദാലത്തിനു പിന്നില്‍ സൈനികവല്‍ക്കരണ നീക്കം’

Published : 7th February 2018 | Posted By: kasim kzm

ഇരിട്ടി: പ്രശ്‌ന പരിഹാര അദാലത്ത് എന്ന പേരില്‍ ആറളം ഫാമില്‍ പോലിസ് നടത്തുന്നത് ആദിവാസി മേഖലയെ സൈനികവല്‍ക്കരിക്കാനുള്ള നീക്കമാണെന്ന് ആദിവാസി വിമോചന മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് സേവനം നടത്താന്‍ മറ്റു വകുപ്പുകള്‍ പരാജയപ്പെട്ടെങ്കില്‍ അത്തരം വകുപ്പുകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. മറ്റു സര്‍ക്കാര്‍ വകുപ്പ് ചെയ്യേണ്ട കാര്യം പോലിസ് നിയന്ത്രിക്കുന്നത് സൈനികവല്‍ക്കരണത്തിന്റെ ഭാഗമാണ്. മറ്റു സംസ്ഥാനങ്ങളുടേതു പോലെ കേരളത്തിലും ഇത്തരം ഭരണകൂട നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ലുഖ്മാന്‍ പള്ളിക്കണ്ടി, അരുവിക്കല്‍ കൃഷ്ണന്‍, കോളോത്ത് അബ്ദുല്ല, കെ കെ സുലോചന പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss