|    Jan 23 Mon, 2017 12:01 am
FLASH NEWS

അദാനി തിരിച്ചടയ്ക്കാനുള്ളത് 72,000 കോടി; കേന്ദ്രത്തിനെതിരേ ജെഡിയു

Published : 6th May 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ വന്‍ കുത്തകകള്‍ തിരിച്ചടയ്ക്കാനുള്ള ഭീമമായ തുക ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ പ്രതിപക്ഷം കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.
രാജ്യത്തെ മൊത്തം കാര്‍ഷിക കടത്തിന്റെ അത്രയും തിരിച്ചടയ്ക്കാനുള്ള ഗൗതം അദാനിയെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലെല്ലാം ഒപ്പം കാണുന്നുണ്ടെന്നും ജെഡിയു അംഗം പവന്‍ വര്‍മ രാജ്യസഭയില്‍ പറഞ്ഞു.
കോര്‍പറേറ്റുകള്‍ അഞ്ചുലക്ഷം കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇതില്‍ അദാനി ഗ്രൂപ്പ് മാത്രം 72,000 കോടി രൂപയാണു തിരിച്ചടയ്ക്കാനുള്ളത്. ലാന്‍സോ, ജിവികെ, സുസ്ലോണ്‍ എനര്‍ജി, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, അദാനി ഗ്രൂപ്പ് അദാനി പവര്‍ എന്നിവ ചേര്‍ന്ന് അടയ്ക്കാനുള്ളത് 1.14 ലക്ഷം കോടി രൂപയാണ്- വര്‍മ സഭയില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക