|    Jan 20 Fri, 2017 7:21 am
FLASH NEWS

അദാനി ഗ്രൂപ്പിന് ചുമത്തിയ 200 കോടി പിഴ മോദി സര്‍ക്കാര്‍ റദ്ദാക്കി

Published : 2nd July 2016 | Posted By: mi.ptk

adani-group-S

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് 200 കോടി രൂപ പിഴയിട്ട യുപിഎ ഗവണ്‍മെന്റിന്റെ നടപടി മോദി സര്‍ക്കാര്‍ റദ്ദാക്കി.രാജ്യത്ത് പരിസ്ഥിതി ലംഘനത്തിന് ചുമത്തിയ ഏറ്റവും വലിയ പിഴയാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2015 സെപ്തംബറില്‍ പിഴ പിന്‍വലിക്കാനുള്ള തീരുമാനമെടുത്ത വാര്‍ത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രമാണ് പുറത്തുവിട്ടത്.
ഗുജറാത്തിലെ മുന്ദ്രയില്‍ അദാനി ഗ്രൂപ്പ് നടത്താനിരുന്ന നദീതട വികസന പദ്ധതിയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണം നടത്തിയ സമിതി പദ്ധതിയില്‍ നിരവധി നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തുകയും കമ്പനിയ്ക്ക് 200 കോടി പിഴയിടുകയുമായിരുന്നു.
എന്നാല്‍ മോദി സര്‍ക്കാര്‍ കമ്പനിയുടെ പിഴ റദ്ദാക്കുന്നതോടൊപ്പം നദീതട വികസന പദ്ധതിയുമായി നല്‍കിയ പാരിസ്ഥിതിക അനുമതി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്ദ്ര പദ്ധതി പ്രദേശത്തെ ജൈവ വ്യവസ്ഥയ്ക്കും അരുവികള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും നാശം വരുത്തിയെന്നും അന്വേഷണ സമിതി കണ്ടെത്തിയപ്പോള്‍ നിയമലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് അദാനി കമ്പനി സ്വീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക