|    Aug 19 Sat, 2017 2:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മകാവാല

Published : 11th August 2017 | Posted By: fsq

 

ലണ്ടന്‍: ഒറ്റയ്ക്ക് ഓടി ഫൈനലില്‍ യോഗ്യത നേടാനാവുമോ? അത് സാധ്യമല്ലെന്ന് പറയാന്‍ കഴിയില്ല. കാരണം ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് ബോട്‌സ്വാനയുടെ ഐസക് മകാവാല. അതും പുരുഷ വിഭാഗം 200 മീറ്ററില്‍. അത്‌ലറ്റിക് മീറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായി വിശേഷിപ്പിക്കാവുന്ന ഈ മല്‍സരം ഇന്നലെ രാവിലെയാണ് നടന്നത്.—നോറോ വൈറസ് ബാധയെ തുടര്‍ന്ന വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനാല്‍ മകാവാലയെ 400 മീറ്ററില്‍  പങ്കെടുപ്പിക്കാനാവില്ലെന്ന് നിലപാട് അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിച്ചതോടെയാണ് ചരിത്ര സംഭവത്തിന് തുടക്കമായത്.— ട്രാക്കിലിറങ്ങണമെന്ന് മകാവാല വാദിച്ചെങ്കിലും വൈറസ് മറ്റുള്ളവരിലേക്കും പകരുമെന്ന് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയതോടെ 400 മീറ്ററിലെ താരത്തിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ അസ്തമിച്ചു.—എന്നാല്‍ 200 മീറ്ററില്‍ മകാവാലയോട് അധികൃതര്‍ അലിവുകാണിച്ചു.  200 മീറ്റര്‍ 20.53 സെക്കന്റിനുള്ളില്‍ ഫിനിഷ് ചെയ്യുകയാണെങ്കില്‍ സെമി ഫൈനലില്‍ മല്‍സരിപ്പിക്കാം എന്ന നിബന്ധനയാണ് അധികൃതര്‍ മുന്നോട്ടുവച്ചത്. രാത്രി വൈകി നടന്ന മല്‍സരത്തില്‍ 20.20 സെക്കന്റുകള്‍കൊണ്ട് ഫിനിഷ് ലൈന്‍ തൊട്ട മകാവാല മല്‍സരത്തിന് ശേഷം ട്രാക്കില്‍ മൂന്ന് പുഷ് അപ്പുകളുമെടുത്ത് താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിച്ചുകൊണ്ടാണ് കളം വിട്ടത്.—രണ്ട് മണിക്കൂറിന് ശേഷം നടന്ന സെമി ഫൈനലില്‍ രണ്ടാമതായി മല്‍സരം പൂര്‍ത്തിയാക്കി മകാവാല ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഹീറ്റ്‌സിനേക്കാല്‍ 0.06 സെക്കന്റ് കുറച്ച് സമയമെടുത്താണ് മകാവാല 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക