|    Jan 20 Fri, 2017 7:24 pm
FLASH NEWS
Home   >  Sports  >  Others  >  

അത്‌ലറ്റിക്‌സ് ടീമിനെ ജമൈക്ക ഇന്ന് പ്രഖ്യാപിച്ചേക്കും; ഇടംപിടിക്കാന്‍ ബോള്‍ട്ടും

Published : 11th July 2016 | Posted By: SMR

amaican-athlete-and-100m-wo

കിങ്സ്റ്റണ്‍: റിയോ ഒളിംപിക്‌സിനുള്ള ജമൈക്കന്‍ അത്‌ലറ്റിക്‌സ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. പരിക്കിനെ തുടര്‍ന്ന് ജമൈക്കന്‍ ഒളിംപിക് ട്രയല്‍സില്‍ നിന്ന് പിന്‍മാറിയ ആറ് തവണ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ യുസെയ്ന്‍ ബോള്‍ട്ടിനെയും ടീമിലുള്‍പ്പെടുത്തിയേക്കും.
നേരത്തെ പിന്‍തുട ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് 29 കാരനായ ബോള്‍ട്ട് ജമൈക്കന്‍ ഒളിംപിക് ട്രയല്‍സില്‍ നിന്ന് പിന്‍മാറിയത്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വേഗരാജാവാണ് ബോള്‍ട്ട്. 100, 200, 400-100 മീറ്റര്‍ റിലേ എന്നിവയില്‍ നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് താരം.
ഈ മാസം 22ന് ലണ്ടനില്‍ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് മീറ്റില്‍ ബോള്‍ട്ട് മല്‍സരിക്കുമെന്ന് ഏറകുറെ ഉറപ്പായിട്ടുണ്ട്.
ഡയമണ്ട് ലീഗില്‍ തന്റെ കായികക്ഷമത തെളിയിക്കുകയാണ് ഒളിംപിക്‌സില്‍ 100, 200, 4-100 മീറ്റര്‍ റിലേ എന്നിവയില്‍ ഹാട്രിക്ക് ചാംപ്യന്‍പട്ടം ലക്ഷ്യമിടുന്ന ബോള്‍ട്ടിന്റെ ലക്ഷ്യം. പരിക്കിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ താരം വിദഗ്ദ ചികില്‍സ തേടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക