|    Dec 10 Mon, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ഇന്നു സമാപിക്കും

Published : 14th November 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: സിഎച്ച് മുഹമ്മദ് കോയ സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന 50ാമത് അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ശ്രീകൃഷ്ണ കോളജ് ഗുരുവായൂരും വനിതാ വിഭാഗത്തില്‍ മേഴ്‌സി കോളജ് പാലക്കാടും മുന്നേറുന്നു.
അഞ്ചു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും നേടി 50 പോയിന്റുമായി പുരുഷ വിഭാഗത്തില്‍ ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍ ഒന്നാം സ്ഥാനത്തും, അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടി 43 പോയിന്റുമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടാംസ്ഥാനത്തും, ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി ഒമ്പത് പോയിന്റുമായി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പത്തിരിപ്പാല മൂന്നാംസ്ഥാനത്തുമാണ്.
വനിതാ വിഭാഗത്തില്‍ നാലു സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവും നേടി 42 പോയിന്റുമായി മേഴ്‌സി കോളജ് പാലക്കാട് ഒന്നാംസ്ഥാനത്തും, ഒരു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവും നേടി 28 പോയിന്റുമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടാംസ്ഥാനത്തും, രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും നേടി 14 പോയിന്റുമായി ടീച്ചിങ് ഡിപാര്‍ട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സ്ഥാനത്തുമാണ്. രണ്ടാംദിനമായ ഇന്നലെ ഏഴു റെക്കോഡുകള്‍ പിറന്നു. വാഴ്‌സിറ്റിക്ക് കീഴിലെ 200ഓളം കോളജുകളില്‍ നിന്നായി 2000ല്‍പരം അത്‌ലറ്റുകളാണ് ചാംപ്യന്‍ ഷി പ്പില്‍ പങ്കെടുക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss