|    Jul 21 Sat, 2018 1:11 am
FLASH NEWS
Home   >  Sports  >  Football  >  

അത്‌ലറ്റിക്കോയ്ക്ക് ചെല്‍സി ഷോക്ക്

Published : 28th September 2017 | Posted By: ev sports

മാഡ്രിഡ്: ഇംഗ്ലീഷ് ചാംപ്യന്‍മാരുടെ കളിമികവിന് മുന്നില്‍ സ്പാനിഷ് പട പൊരുതി വീണു. ആവേശ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ചെല്‍സി തകര്‍ത്തെറിഞ്ഞത്. 4-4-2 ശൈലിയില്‍ സ്വന്തം മൈതാനത്ത് അണിനിരന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 3-4-2-1 ശൈലിയിലാണ് ചെല്‍സിയെ അന്റോണിയോ കോന്റെ അണിനിരത്തിയത്. 40ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 1-0ന് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നില്‍. ഒന്നാം പകുതി പിരിയുമ്പോള്‍ ഒരു ഗോള്‍ ലീഡ് അക്കൗണ്ടിലാക്കിയാണ് അത്‌ലറ്റിക്കോ കളി പിരിഞ്ഞത്.  എന്നാല്‍ ശക്തമായി തിരിച്ചടിച്ച ചെല്‍സിക്ക് വേണ്ടി 60ാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റ ആദ്യ ഗോള്‍ നേടി. തുടര്‍ പാസുകളുമായി മുന്നേറിയ ചെല്‍സിക്ക് വേണ്ടി 93ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായിയാണ് വിജയ ഗോള്‍ സമ്മാനിച്ചത്. ജയത്തോടെ ആറ് പോയിന്റുകളുമായി ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനവും ചെല്‍സി സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss