|    Jul 21 Sat, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അത്‌ലറ്റികോ മാഡ്രിഡിന് ഗോള്‍രഹിത സമനില

Published : 14th September 2017 | Posted By: fsq

 

റോം: ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ക്ലബ്ബുകള്‍ ആവേശോജ്വല പ്രകടനം കാഴ്ചവച്ചപ്പോള്‍ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിന് നിരാശ. ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയ്‌ക്കെതിരേ ബൂട്ട് കെട്ടിയ അത്‌ലറ്റികോ മാഡ്രിഡ് ഗോളില്ലാതെ സമനില സമ്മതിച്ച് മടങ്ങി. ഗ്രൂപ്പ് സിയിലെ പോയിന്റിന് വേണ്ടി മല്‍സരിച്ച ഇരുക്ലബ്ബുകളും കരുത്തില്‍ തുല്യത പാലിച്ചതോടെ കളിയില്‍ ഗോള്‍ അകന്നു നില്‍ക്കുകയായിരുന്നു. കൂടുതല്‍ തവണ ഗോളിന് ശ്രമിച്ചത് അത്‌ലറ്റികോ മാഡ്രിഡാണ്. പന്തുമായി പലപ്പോഴും ഗോള്‍ പോസ്റ്റ് വരെയെത്തിയെങ്കിലും റോമയുടെ വല കാത്ത അലിസനെ മറികടക്കാന്‍ മാഡ്രിഡിന് സാധിച്ചില്ല. 10 തവണയാണ് അലിസന്‍ സേവ് ചെയ്തത്. കിട്ടിയ സമയങ്ങളില്‍ പന്ത് കൈവശം വയ്ക്കാന്‍ ശ്രമിച്ചതല്ലാതെ ഗോളിന് വേണ്ടി കാര്യമായതൊന്നും ചെയ്യാന്‍ റോമയ്ക്കും സാധിച്ചില്ല. 27ാം തിയ്യതി കാരാബാഗിനെതിരേയാണ് റോമയുടെ അടുത്ത മല്‍സരം. 28ന് ചെല്‍സിക്കെതിരേയാണ് അത്‌ലറ്റികോ മല്‍സരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss