|    Mar 24 Fri, 2017 3:55 pm
FLASH NEWS

അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് വീണ്ടും സമനില

Published : 17th October 2016 | Posted By: SMR

കൊല്‍ക്കത്ത:ഐഎസ്എല്‍ ഫുട്‌ബോളില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത എഫ്‌സി ഗോവ മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. കരുത്തന്‍മാരായ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അവസാനക്കാരായ ഗോവക്കുമുന്നില്‍ സമനില വഴങ്ങുകയായിരുന്നു. കൊല്‍ക്കത്തക്കുവേണ്ടി സമേഗ് ദൗത്തിയും ഗോവക്കുവേണ്ടി ഗോന്‍സാല്‍വസും വലകുലുക്കി
കളിയുടെ തുടക്കത്തിലേ ഗോളടിച്ച്  കൊല്‍ക്കത്ത ഗോവയെ ഞെട്ടിച്ചു. കളി തുടങ്ങി ആറാം മിനിറ്റില്‍ ലക്ഷ്യം കണ്ടെത്തിയ ദൗത്തിയിലൂടെ കൊല്‍ക്കത്ത കരുത്തു തെളിയിച്ചു. ഗോള്‍ വഴക്കത്തോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച ഗോവന്‍ പ്രതിരോധ നിര കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങളെ തടഞ്ഞു. ആദ്യ പകുതി പിരിയുമ്പോള്‍ 1-0 ന്റെ ലീഡുമായാണ് കൊല്‍ക്കത്ത കളം വിട്ടത്.
രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഗോവന്‍ താരങ്ങള്‍ ഒടുവില്‍ ലക്ഷ്യം കണ്ടെത്തി. 77ാം മിനിീറ്റില്‍ ഗോന്‍സാല്‍വസിലൂടെയാണ് പോയിന്റ് പട്ടികയില്‍ അവസാനമുള്ള ഗോവ ശക്തരായ കൊല്‍ക്കത്തയെ സമനിലയില്‍ തളച്ചത്.
മികച്ച പ്രകടനങ്ങളുമായാണ്  കൊല്‍ക്കത്ത മൂന്നാം സീസണില്‍ മുന്നേറുന്നത്. ആദ്യ മല്‍സരത്തില്‍ കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി കൊമ്പുകോര്‍ത്തപ്പോള്‍ 2-2 സമനിലയില്‍ പിരിഞ്ഞു. ഇയാന്‍ ഹ്യൂംമിനെപ്പോലുള്ള വന്‍താരനിരയുള്ള കൊല്‍ക്കത്ത രണ്ടാം മല്‍സരത്തില്‍ 1-0 ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുട്ടുകുത്തിച്ചിരുന്നു. സീസണിലെ രണ്ടാമത്തെ സമനില ടീമിന് തലവേദനയാകുന്നുണ്ട്.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക